ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം. നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.  

ബിജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പേട്ട്രോളിങിന് പോയിരുന്ന സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 

ബുള്ളറ്റ് പ്രൂഫ് വാഹനം ആയതിനാൽ മാവോയിസ്റ്റ് ആക്രമണം പരാജയപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ കുഴിബോംബുകൾ പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടത്.