ഹൈദരാബാദ്: മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് തെളിവുമായി ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി. പട്ടിക്കുഞ്ഞുങ്ങളെ ചിലര്‍ ചേര്‍ന്ന് ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ജീവനോടെ കത്തിക്കുകയായിരുന്നു. ഹീനമായ പ്രവര്‍ത്തിക്കൊപ്പം ഇവര്‍ തന്നെ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ മൂന്നു പേര്‍രെ പൊലീസ് അറസ്റ്റ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വീഡിയോ കാണാം