കൊച്ചി: കൊച്ചിയിൽ അഞ്ച് വയസ്സുകാരനെ കൊണ്ട് അദ്ധ്യാപിക ഛർദ്ദിൽ വാരിപ്പിച്ചതായി പരാതി. കൊച്ചി ദർബാർ ഹാൾ റോഡിലെ ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിനെതിരെയാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട പ്രകാരം കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കൊച്ചി ചമ്പക്കരയിൽ താമസിക്കുന്ന ഇടുക്കി സ്വദേശികളായ ദമ്പതികളുടേതാണ് പരാതി. ഉച്ചക്ക് 11 മണിയോടെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനായ മകൻ ഛർദ്ദിച്ചു. നിലത്തു വീണ ഛ‍ർദ്ദി അദ്ധ്യാപിക കുട്ടിയെ കൊണ്ട് തന്നെ വാരിപ്പിച്ചതായാണ് ആരോപണം. കുട്ടി ഛർദ്ദിച്ച വിവരം മാതാപിതാക്കളെ അറിയിക്കുക പോലും അദ്ധ്യാപിക ചെയ്തില്ല.വൈകീട്ട് കുട്ടി സ്കൂളിൽ നിന്ന് തിരിച്ചെത്തിയത് അവശിഷ്ടങ്ങൾ വീണ അതേ വസ്ത്രത്തിൽ

മൃഗങ്ങളോട് പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹൻദാസ് പ്രതികരിച്ചു. സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ഉത്തരവിട്ടു.സ്കൂൾ അധികൃതരുടെ വിശദീകരണത്തിനായി ശ്രമിച്ചെങ്കിലും പ്രിൻസിപ്പൽ പ്രതികരിക്കാൻ തയ്യാറായില്ല.