Asianet News MalayalamAsianet News Malayalam

പരിസ്ഥിതി വിഷയത്തിലും കത്തോലിക്ക സഭക്കെതിരെ സിഎസ്ഐ സഭ

പരിസ്ഥിതി വിഷയങ്ങളില്‍ കത്തോലിക്ക സഭയെ വിമര്‍ശിച്ച് സിഎസ്ഐ സഭ. നിലപാട് തിരുത്തിയിരുന്നെങ്കില്‍ മലയോര മേഖലയിലെ കുറച്ച് പേരെങ്കിലും പ്രളയദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടേനെയെന്ന് സിഎസ്ഐ സഭ മോഡററ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

csi bishop against catlic sabha on gadgil report
Author
Kerala, First Published Sep 17, 2018, 6:51 AM IST

കോഴിക്കോട്: പരിസ്ഥിതി വിഷയങ്ങളില്‍ കത്തോലിക്ക സഭയെ വിമര്‍ശിച്ച് സിഎസ്ഐ സഭ. നിലപാട് തിരുത്തിയിരുന്നെങ്കില്‍ മലയോര മേഖലയിലെ കുറച്ച് പേരെങ്കിലും പ്രളയദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടേനെയെന്ന് സിഎസ്ഐ സഭ മോഡററ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാരിസ്ഥിക വിഷയങ്ങളില്‍ പ്രത്യേകിച്ച് മലയോര രൂപതകളുടെ നിലപാടാണ് സിഎസ്ഐ സഭ ചോദ്യം ചെയ്യുന്നത്. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വിശ്വാസികളെ അണി നിരത്തി നടത്തിയ പ്രകടനംവും രാഷ്ട്രീയ പാര്‍ട്ടികളിലൂടെ സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദ്ദവും ഒക്കെ ബാലിശമായെന്നാണ് വിമര്‍ശനം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പരിസ്ഥിതി സ്നേഹികള്‍ക്കൊപ്പം സിഎസ്ഐ സഭ ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ ആ നീക്കത്തിന് തുരങ്കം വയ്ക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നെന്നും ബിഷപ്പ് തോമസ് കെ ഉമ്മന്‍ പറയുന്നു.

പ്രളയത്തോടെ പരിസ്ഥിതി വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് കത്തോലിക്ക സഭക്ക് നേരെയുള്ള ഒളിയമ്പ്. മദ്യനയത്തിലും, ബിഷപ്പ് ഫ്രാങ്കോമുളക്കല്‍ വിഷയത്തിലുമടക്കം കത്തോലിക്ക സഭയുടെ നിലപാടുകള്‍ക്കെതിരെ സിഎസ്ഐ ബിഷപ്പ് രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios