ശനിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ജയില്‍ അധികൃതരുടെ അനുവാദത്തോടെയാണ് പിറന്നാള്‍ ആഘോഷിച്ചതെന്ന് പ്രതി വ്യക്തമാക്കി. ഒരു ലക്ഷം രൂപയാണ് ഇതിനായി ജയിലര്‍ക്ക് നല്‍കിയതത്രേ.
ഫെെസാബാദ്: യുപിയിലെ അതീവ സുരക്ഷയേര്‍പ്പെടുത്തിയിട്ടുള്ള ജയിലില്‍ പ്രതിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് സഹതടവുകാരന് നല്‍കുന്നതും മുഖത്ത് ക്രീം തേയ്ക്കുന്നതും അടക്കമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വീഡിയോ ഷൂട്ട് ചെയ്തത് ജയില്‍ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ പ്രചരിച്ചതോടെ ജയിലിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഒരു മിനിറ്റ് 13 സെക്കന്‍ഡുകള്‍ ഉള്ള വീഡിയോ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷൂട്ട് ചെയ്തത്. ആറോളം കേസുകളില്‍ പ്രതിയായ ശിവേന്ദ്ര സിംഗ് ആണ് പിറന്നാള്‍ ആഘോഷിച്ചതെന്നും വീഡിയോയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വിചാരണ പ്രതിയായ ശിവേന്ദ്ര കഴിഞ്ഞ ആറു മാസമായി ഫെെസാബാദ് ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ജയില്‍ അധികൃതരുടെ അനുവാദത്തോടെയാണ് താന്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി.
ഒരും ലക്ഷം രൂപയാണ് ഇതിനായി ജയിലര്‍ക്ക് നല്‍കിയതത്രേ. ജയിലില്‍ പണം നല്‍കിയാല്‍ എന്തും നടക്കുമെന്നും ഇയാള്‍ പറഞ്ഞു. എന്തായാലും വിഷയത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വീഡിയോ കാണാം...
