കന്യാകുമാരി: തര്‍ക്കലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിന് ഇരയായവര്‍ സംഘം ചേരുകയും കമ്പനിയുമായി ബന്ധമുള്ളവരുടെ വീടുകളില്‍ കയറി അതിക്രമം കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന നിര്‍മ്മല്‍ കൃഷ്ണയുടെ ബന്ധുക്കളുടെ വീട്ടില്‍ കയറിയ നിക്ഷേപകര്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഒരാഴ്ചത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചത്.