ദില്ലി: പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കർ സുമിത്രാ മഹാജൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ദില്ലിയിൽ ചേരും. കറൻസി പിൻവലിച്ച തീരുമാനം പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുമ്പോഴാണ് സർവ്വകക്ഷി യോഗം ചേരുന്നത്.
നിതീഷ്കുമാറിന്‍റെ ജനതാദൾ യുണൈറ്റഡും, നവീൻ പട്നായികിന്‍റെ ബിജു ജനതാദളും തീരുമാനം സ്വാഗതം ചെയ്തിരുന്നു. എന്നാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ശക്തമായ എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്.
പാർലമെന്‍റില്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി മമത ഇന്നലെ സീതാറാം യെച്ചൂരിയേയും ലാലുപ്രസാദിനെയും ടെലിഫോൺ ചെയ്തിരുന്നു.
