കൂടാതെ കാഷ്‌ ഡെപ്പോസിറ്റ്‌ മെഷീനിലും ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയില്ല. പുതിയ നോട്ടുകളില്‍ എഴുതരുതെന്നു റിസര്‍വ്‌ ബാങ്കിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്‌ എഴുതിയവരാണ്‌ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം എഴുതിയ നോട്ടുകളുമായി ബാങ്കിലെത്തിയയാളെ അധികൃതര്‍ തിരിച്ചയച്ചിരുന്നു. കൂടാതെ ആശുപത്രികളിലോ മെഡിക്കല്‍ സ്‌റ്റോറുകളിലോ ഇവ സ്വീകരിക്കാത്തതു വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു.

അന്യസംസ്‌ഥാന തൊഴിലാളികളാണു നോട്ടുകളില്‍ എഴുതിയവരില്‍ ഏറെയും. ഇത്തരം നോട്ടുകള്‍ ബാങ്കില്‍ പോലും സ്വീകരിക്കാതായതോടെ പലരും എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്‌.