ആർടിഎഫുകാർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നു ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചു
കൊച്ചി: വരാപ്പുഴ കൊലക്കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥരെ പൂർണമായും തള്ളി സർക്കാർ ഹൈക്കോടതിയിൽ.
സമാന്തരസേന ആയിട്ടാണ് ആർടിഎഫ് പ്രവർത്തിച്ചതെന്ന് സർക്കാർ അറിയിച്ചു. വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പോലീസ് നിയമാനുസൃതം ആയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞാൽ എന്താണ് പറയേണ്ടതെന്നും സർക്കാർ അഭിഭാഷകൻ ചോദിച്ചു.
പ്രതികളായ ആർടിഎഫുകാർ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റിൽ ഇടിച്ചു. വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും ആർടിഎഫുകാരുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സർക്കാർ കോടതിയെ അറിയിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണെന്നായിരുന്നു ആർടിഎഫിന്റെ വാദം. കേസ് വിധി പറയാനായി മാറ്റി
