റിയാദ്: സൗദിയില്‍ വര്‍ഷത്തില്‍ നാലു തവണ വൈദ്യുതി മുടങ്ങിയാല്‍ ഉപഭോക്താവിനു 200 റിയാല്‍ നഷ്ട പരിഹാരം ലഭിക്കും. സൗദി വൈദ്യുതി റെഗുലേറ്ററി ബോഡ് അംഗീകരിച്ച പുതിയ വൈദ്യുതി വിതരണ സേവന വ്യവസ്ഥയിലാണ് ഇക്കാര്യം പറയുന്നത്.
ഒരു വര്‍ഷം നാലു പ്രാവിശ്യം നാലു മണിക്കുര്‍ വീതം വൈദ്യുതി മുടങ്ങിയാലാണ് 200 റിയാല്‍ നഷ്ടപരിഹാരമായി ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ നിയന്ത്രണത്തില്‍പ്പെടാത്ത കാരണം കൊണ്ടാണ് വൈദ്യുതി മുടങ്ങിയതെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല.
സാധാരണ ഗതിയില്‍ വൈദ്യുതി മുടങ്ങിയാല്‍ പരമാവധി 24 മണിക്കുറിനകം കണക്ഷന്‍ പുനസ്ഥാപിച്ചരിക്കണം. അല്ലാത്ത പക്ഷം ഓരോ 24 മണിക്കൂറിനും 150 റിയാലും 12 മണിക്കൂറിനു 75 റിയാലും പാര്‍പിട ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരമായി നല്‍കണം. പണം അടക്കാത്തതിന്‍രെ പേരില്‍ വൈദ്യുതി വിശ്ചേദിച്ചാല്‍ പണം അടച്ച് മൂന്ന് മണിക്കൂറിനകം പട്ടണങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി കണക്ഷന്‍തിരിച്ചു നല്‍കിയിരക്കണം.
ഈ സമയ പരിധിക്കുള്ളില്‍ കണക്ഷന്‍ പുനസ്ഥാപിച്ചില്ലങ്കില്‍ ഓരോ മൂന്നു മണിക്കുറിനു 75 റിയാല്‍ വെച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.
അപേക്ഷിച്ച് 5 ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അടുത്ത വര്‍ഷം മുതലാണ് പുതിയ വ്യവസ്ഥ പ്രാബാല്യത്തില്‍ വരുക.
