തിരുവനന്തപുരം: കാര്‍ഗോ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായി സംശയം. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കാർഗോയിൽ നിന്നും മൂന്നു കിലോ ലഹരി വസ്തുവെന്ന് സംശയിക്കുന്ന പൊടി കസ്റ്റംസ് പിടിച്ചെടുത്തു. രാസപരിശോധനക്കു ശേഷമേ ലഹരി വസ്തുവെന്ന് പറയാൻ കഴിയൂവെന്ന് കസ്റ്റംസ് വിശദമാക്കി. ശ്രീലങ്കയിലേക്കുള്ള പച്ചക്കറി കാർഗോയിൽ നിന്നാണ് പൊതി കണ്ടെത്തിയത്.