Asianet News MalayalamAsianet News Malayalam

ബിജെപി നേതാവിന്‍റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്

''...ഇതുകൊണ്ടാണ് അയാളുടെ നാക്ക് മുറിച്ചെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിക്കുന്നത് ''

Cutting Off BJP Lawmaker's Tongue congress leader announces reward of 5 lakh
Author
Maharashtra, First Published Sep 7, 2018, 9:37 AM IST

ഭോപ്പാല്‍: ബിജെപി നേതാവിവന്‍റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നും വിവാഹം നടത്താന്‍ സഹായിക്കാമെന്ന വിവാദ പ്രസ്താവന നടത്തിയ റാം ഖദത്തിന്‍റെ നാക്ക് മുറിച്ചെടുക്കുന്നവര്‍ക്കാണ് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് മുന്‍ മഹാരാഷ്ട്ര മന്ത്രികൂടിയായ സുബോധ് സഓജിയുടെ പ്രഖ്യാപനം. 

ബുല്‍ധാനയില്‍ നടന്ന ഒരു ചടങ്ങില്‍ സഓജി ഇക്കാര്യം ആവശ്യപ്പെടുന്നതായി വീഡിയോ വ്യക്തമാക്കുന്നുണ്ട്. വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു സഓജി ഇത് ആവശ്യപ്പെട്ടത്. ''...ഇതുകൊണ്ടാണ് അയാളുടെ നാക്ക് മുറിച്ചെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിക്കുന്നത് ''  - സഓജി പറഞ്ഞു.  അതേ സമയം സംഭവത്തോട് പ്രതികരിക്കാന്‍ സഓജി തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

''നിങ്ങളുടെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും. അതിന് ആദ്യമായി നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും  പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കും'' എന്നാണ് റാം ഖദം നടത്തിയ വിവാദ പരാമര്‍ശം.  ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്പറും എംഎല്‍എ നല്‍കി. പക്ഷേ, റാം ഖദമിന്‍റെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്. 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം. എന്നാല്‍, അവരുടെ പ്രവര്‍ത്തികള്‍ മൂലം ജനങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന് പറയേണ്ടി വരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പ്രതികരിച്ചിരുന്നു. റാം ഖദമിനെ അങ്ങനെയല്ല വിളിക്കേണ്ടതെന്നും രാവണ്‍ ഖദം എന്നാണ് ചേരുന്നതെന്നും എന്‍സിപി വക്താവ് നവാബ് മാലിക്കും അരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios