17000 മരങ്ങള്‍ മുറിക്കാന്‍ നീക്കം

ദില്ലി:ദില്ലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പാര്‍പ്പിട പദ്ധതിക്കായി 17000 മരം മുറിക്കാനുള്ള നീക്കം ദില്ലി ഹൈക്കോടതി തടഞ്ഞു. മരം മുറിക്കുന്നതിന് ജൂലൈ രണ്ടുവരെയാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിക്കുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും അനുമതി നല്‍കിയതോടെയാണ് മരംമുറിക്കല്‍ ആരംഭിച്ചത്. കേസ് ഹരിത ട്രൈബൂണലിന് കൈമാറിയിരിക്കുകയാണ്.

ദില്ലി നിവാസികളുടെ ഭാഗത്തുനിന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മരംമുറിക്കലിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ.കൗശല്‍ ഖാന്‍ മിശ്രയുടെ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതി സുപ്രധാന ഇടപെടല്‍ നടത്തിയത്.