രജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ ജയിപ്പിക്കാം; ഹാക്കറുടെ വാഗ്ദാനം

First Published 10, Apr 2018, 3:08 PM IST
cyber sword against kerala technical education board website
Highlights
  • വെബ്സൈറ്റിന് ഹാക്കറുടെ ഭീഷണി

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിന് ഹാക്കറുടെ ഭീഷണി. രജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ ജയിപ്പിക്കാമെന്ന് പോളി ടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഹാക്കറുടെ വാഗ്ദാനം. എന്നാല്‍ വിവരങ്ങൾ സുരക്ഷിതമെന്നും പൊലീസിൽ പരാതി നൽകിയെന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു .

എപ്രില്‍ ഏഴിന് സൈബര്‍സോര്‍ഡിന്‍റെ പേജില്‍ ഇട്ട പോസ്റ്റില്‍ രജിസ്റ്റര്‍ നമ്പര്‍ തന്നാല്‍ ഏത് വിദ്യാര്‍ത്ഥിയെയും വിജയിപ്പിക്കാമെന്ന് സൈബര്‍സോര്‍ഡ് വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ആരെയും അനധികൃതമായി ജയിപ്പിക്കാനല്ല ബോര്‍ഡിന്‍റെ പിഴവ് ചൂണ്ടിക്കാട്ടാനണ് ശ്രമമെന്ന് ഏപ്രില്‍ എട്ടിന് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍സോര്‍ഡ് വ്യക്തമാക്കുന്നു.

loader