കഴിഞ്ഞ ദിവസം മുഹമ്മദ് നിസ്മലിനോട് താടി വടിച്ച് കോളേജില്‍ വരണമെന്ന് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.താടി വടിക്കാതെ മുഹമ്മദ് നിസ്മല്‍ കോളേജിലെത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതെന്നാണ് പരാതി. നാല്‍പ്പതോളം പേരടങ്ങുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞ് വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് മുഹമ്മദ് നിസ്മല്‍ പറയുന്നു.മര്‍ദ്ദനമേറ്റ മുഹമ്മദ് നിസമല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിയെങ്കിലും രാത്രിയോടെ അവശനായി .തുടര്‍ന്ന് മുഹമ്മദ് നിസമലിനെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
മുഹമ്മദ് നിസമലിന്‍റെ ബന്ധുക്കള്‍ കോളേജ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കളന്‍തോട് കെഎംസിടി പോളിടെക്നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഡി.ആര്‍ക്ക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിസമല്‍ മന്‍സൂര്‍.
