കോല്ലം: കൊല്ലം കാവനാട് രണ്ട് മക്കളെ കുളിമുറിയില്‍ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. അഞ്ചു വയസുകാരന്‍ ആദര്‍ശിനേയും രണ്ടു വയസ്സുകാരി ദര്‍ശനയേയും കൊന്ന ശേഷം അച്ഛന്‍ അനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അയല്‍വാസികളാണ് സംഭവം ആദ്യം കാണുന്നത്.
കുളിമുറിയില്‍ പാത്രത്തില്‍ വെള്ളം വെള്ളം നിറച്ച് മുക്കിയാണ് കൊലപാതകം നടത്തിയത്. ഇതിന്‌ശേഷം അനില്‍ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ പള്ളിയില്‍ പോയ സമയത്താണ് കൃത്യം നടത്തിയത്. അനിലിന് മാനസീകപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
