ഇംഫാല്‍: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഈ മാസം 17ന് മണിപ്പൂരില്‍. മണിപ്പൂരില്‍ നടക്കുന്ന ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ ഇന്ത്യയിലെത്തുന്നത്. മണിപ്പൂര്‍ നിയമസഭാ സ്‌പീക്കര്‍ യുംനം ഖേംചന്ദാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആത്മീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മാസങ്ങള്‍ക്ക് മുമ്പ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചത് ചൈനയുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. എന്നാല്‍ മണിപ്പൂരുമായി ചൈനയ്ക്ക് അതിര്‍ത്തി ഇല്ലാത്തതിനാല്‍ ഇക്കുറി പ്രകോപനമുണ്ടാകില്ല എന്നാണ് പ്രതീക്ഷ. മ്യാന്‍മാര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി ബുദ്ധിസ്റ്റുകള്‍ സമ്മേളനത്തിനായി മണിപ്പൂരിലെത്തിയേക്കും.