പോപ് ഗായകന്‍ ദലേര്‍ മെഹന്ദിയ്ക്ക് മനുഷ്യക്കടത്ത് കേസില്‍ തടവ് ശിക്ഷ

First Published 16, Mar 2018, 2:53 PM IST
Daler Mehndi Gets 2 Years Jail In Human Trafficking Case
Highlights
  • സഹോദരന്‍ ഷംഷേര്‍ സിംഗിനെയും രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു

ദില്ലി: പഞ്ചാബിലെ പോപ് ഗായകന്‍ ദലേര്‍ മെഹന്ദി മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കോടതി. രണ്ട് വര്‍ഷം തടവിന് പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ദലേറിന്‍റെ സഹോദരന്‍ ഷംഷേര്‍ സിംഗിനെയും രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2003ലാണ് ഇരുവര്‍ക്കുമെതിരെ മനുഷ്യക്കടത്ത് ആരോപിച്ച് കേസെടുത്തത്. തന്‍റെ ട്രൂപ്പിലെ ആംഗങ്ങളെന്ന വ്യാജേന ആളുകളെ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷി വിധിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍നിന്ന് ട്രൂപ്പിന്‍റെ പേരില്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നവരെ അവിടെ അനധികൃതമായി ഉപേക്ഷിച്ചതായി ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അമേരിക്കയിലേക്കുള്ള ഒരു യാത്രയ്ക്കിടെ 10 പേരെയും മറ്റൊരിക്കല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 3 പെണ്‍കുട്ടികളെയും ന്യൂ ജേഴ്സിയില്‍ എത്തിച്ചിരുന്നു.


 

loader