ദളിത് ഹര്‍ത്താല്‍; ആലപ്പുഴയില്‍ ബസ് തടഞ്ഞ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു

First Published 9, Apr 2018, 8:31 AM IST
dalit harthal follow up
Highlights
  • ഹർത്താലനുകൂലികൾ കടകൾ അടപ്പിക്കാനും ശ്രമിച്ചു

ആലപ്പുഴ: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ബസ്സ് തടഞ്ഞ സമരാനുകൂലികളെ പോലീസ്  കസ്റ്റഡിയിലെടുത്തു. പാതിപ്പള്ളി ദേശീയപാതയിൽ ബസ്സ് തടഞ്ഞവരെയാണ് കസ്റ്റഡിയിലെടുത്തത്. ഹർത്താലനുകൂലികൾ കടകൾ അടപ്പിക്കാനും ശ്രമിച്ചിരുന്നു. ആലപ്പുഴ നോർത്ത് പോലീസാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തത്.

എസ്‌സി, എസ്ടി പീഡനനിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നെന്നാരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ഒമ്പത് ദളിതുകള്‍ മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
 

loader