തിരുവനന്തപുരം: സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദളിത് വൃദ്ധന്റെ കൈകള്‍ തല്ലിയൊടിച്ചു.മദ്യപസംഘത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുണ്ട്. 

കഴക്കൂട്ടം ചന്തവിള സ്വദേശിയായ ഭാര്‍ഗനും ചെറുമകന്‍ സുരേഷിനുമാണ് ക്രൂര മര്‍ദ്ദനമേറ്റത്.കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. പൊതുക്കുളത്തിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് അക്രമണം. 

സുരേഷിനെ സംഘം മര്‍ദ്ദിച്ചത് തടയാന്‍ ചെന്ന 85 വയസുകാരനായ ഭാര്‍ഗവന്റെ കൈകള്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചൊടിച്ചു. മുഖം കരിങ്കില്ലില്‍ ഇടിപ്പിക്കുകയും ചെയ്തു.മുന്‍ നിരയിലെ നാല് പല്ലുകള്‍ പോയി. ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്നാണ് ആരോപണം

മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.കേസെടുക്കാത്തതിനെ തുടര്‍ന്ന് ഡിെൈവഎസ്പിക്ക് പരാതിനല്‍കിയിരിക്കുകയാണ് ഭാര്‍ഗവനും കുടുംബവും