കൻവാർ തീർത്ഥയാത്ര കാണാനെത്തിയ ദളിത് യുവാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 3:05 PM IST
dalit men killed in kanwar
Highlights

തീർത്ഥയാത്ര കാണാനെത്തിയ ദളിതരെ രജപുത്രർ കളിയാക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. പോയവർ കൂടുതൽ ആളുകളുമായി തിരികെ വന്നു.

കൻവാർ: തീർത്ഥയാത്ര കാണാനെത്തിയ യുവാവ് രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.  രോഹിത് എന്ന പത്തൊമ്പതുകരാനായ ദളിത് യുവാവാണ് മരിച്ചത്. തീർത്ഥയാത്ര കടന്നു പോകുന്നത് കാണാനെത്തിയ ദളിതരെ രജപുത്രർ ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീർത്ഥയാത്ര കാണാനെത്തിയ ദളിതരെ രജപുത്രർ കളിയാക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. പോയവർ കൂടുതൽ ആളുകളുമായി തിരികെ വന്നു. പിന്നീട് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയും രോഹിത് കൊല്ലപ്പെടുകയുമായിരുന്നു. രോഹിതിന്റെ മൃതദേഹവുമായി ദളിതർ റോഡ് ഉപരോധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ രോഹിതിന്റെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ദളിതരുടെ നിലപാട്. രജപുത്രരിൽ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെ സംഘർഷം അവസാനിച്ചു. 


 

loader