പ്രമേഹ രോഗിയായ ഡോ. സീമയ്ക്ക് രണ്ടുമണിക്കൂറോളം കുടിവെള്ളം ചോദിച്ചിട്ടും ആരും നല്‍കിയില്ല. ദളിതയായതിനാല്‍ ഗ്രാമത്തില്‍ നിന്നും വെള്ളം കുടിച്ചാല്‍ ഗ്ലാസ് പൊട്ടിപ്പോകുമെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിതയായ ഉദ്യോഗസ്ഥയ്ക്ക് കുടിവെള്ളം നിഷേധിച്ചു. സംഭവം വാര്‍ത്തയായതോടെ രണ്ട് ഗ്രാമത്തലവന്മാരടക്കം ആറുപേര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ അമ്പാ പൂരമ്പ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ വികസന പദ്ധതികളെക്കുറിച്ച് അറിയാനായി ജില്ലാ പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥ ഡോ.സീമ എത്തിയത്.
പ്രമേഹ രോഗിയായ ഡോ. സീമയ്ക്ക് രണ്ടുമണിക്കൂറോളം കുടിവെള്ളം ചോദിച്ചിട്ടും ആരും നല്‍കിയില്ല. ദളിതയായതിനാല്‍ ഗ്രാമത്തില്‍ നിന്നും വെള്ളം കുടിച്ചാല്‍ ഗ്ലാസ് പൊട്ടിപ്പോകുമെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. ഗ്രാമത്തലവനും ജില്ലാ പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥനും തനിക്ക് വെള്ളം കൊടുക്കരുതെന്ന് പ്രദേശവാസികളോട് ആംഗ്യം കാണിച്ചതായും സീമ പറഞ്ഞു.വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കൈ കാലുകള്‍ വിറക്കാന്‍ ആരംഭിച്ച ഉദ്യോഗസ്ഥ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
