ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായം. അനിതയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിനി അനിതയാണ് മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ അനിതയുടെ അച്ഛനും സഹോദരന്‍മാരും വിസമ്മതിച്ചു. അരിയല്ലൂരില്‍ പ്രതിഷേധ സമരം നടക്കുകയാണ്. പ്ലസ് ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും, മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത ജീവനൊടുക്കുകയായിരുന്നു. പ്ലസ് ടുവില്‍ 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.
