മരിച്ചത് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി

കാണ്‍പൂര്‍: കാണ്‍പൂര്‍ ഐഐറ്റിയില്‍ ഹോസ്റ്റല്‍ മുറിയില്‍ ദളിത് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് സംഭവം നടന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫരിദാബാദില്‍ നിന്നുള്ള ഭീം സിംഗിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റല്‍മുറിയുടെ വാതില്‍ തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.