മ്യാൻമർ: മ്യാൻമറിലെ ബാ​ഗോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്വാ ഷൗങ് അണക്കെട്ട് തകർന്ന് എൺപത്തിയഞ്ചോളം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ പ്രളയത്തിന്റെ ​ദുരിതത്തിൽ പെട്ടുപോയിരിക്കുന്നത്. ​ഗ്രാമങ്ങളിലും ന​ഗരങ്ങളും പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഈ ​ഗ്രാമങ്ങളിലെ ജനങ്ങളെയെല്ലാം രക്ഷാ സേന മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെയാണ് സ്വാ ഷൗങ് അണക്കെട്ടിന്റെ സ്പിൽ വേ തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെദാഷെ ടൗൺഷിപ്പിലെ ​ഗ്രാമങ്ങൾ, യാങ്കൂൺ, മണ്ഡാലെ ഹൈവേ എന്നിവിടങ്ങളിലെ ​ഹൈവേകളും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുകയാണ്. 403 ചതുരശ്ര മൈൽ ആണ് ഈ അണക്കെട്ടിന്റെ വലിപ്പം. 337 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. 

മഴ കനത്തതാണ് സ്പിൽവേ തകരാൻ കാരണമായതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. അടുത്തിടെ മ്യാൻമറിലെ ലാവോസിൽ അണക്കെട്ട് തകർന്ന് 27 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും സ്ഥലങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.