ബംഗളൂരു: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാഹസിക റിയാലിറ്റി ഷോ ഡെയർ ദ ഫിയർ- ആർക്കുണ്ട് ഈ ചങ്കുറ്റത്തിൽ നർത്തകിയും സിനിമാതാരവുമായ പാരിസ് ലക്ഷ്മി വിജയിയായി.

വിജയിക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഗ്രാന്റ് ഫിനാലെയിൽ എസ്. ശ്രീശാന്ത് മുഖ്യാതിഥിയായി. രണ്ടാം സ്ഥാനത്തെത്തിയ പൂജിതയ്ക്ക് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനം പങ്കിട്ട ദിൽഷക്കും അർച്ചനക്കും ഓരോ ലക്ഷം രൂപവീതവും ലഭിച്ചു.