''അച്ഛനോട് ഇനി എനിക്ക് വേണ്ടി സിവി തയ്യാറാക്കാന്‍ പറയരുതെന്ന് എന്നെ ഒര്‍മ്മിപ്പിക്കണം'' എന്ന ക്യാപ്ഷനോടെയാണ് ലാരൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

ബയോഡാറ്റ നന്നായാല്‍ ജോലി വേഗം കിട്ടുമെന്നാണ് പൊതുവെയുള്ള ധാരണ. അതു കൊണ്ടു തന്നെ ഒരു വ്യക്തിയുടെ ഏറ്റവും മികച്ച കാര്യങ്ങളായിരിക്കും അതില്‍ ഉള്‍പ്പെടുത്തുക. ഇത്തരത്തില്‍ ഒരച്ഛന്‍ തന്റെ മകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബയോഡാറ്റയാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുന്നത്.

ലാരൺ എന്ന യുവതിക്കാണ് തന്റെ പിതാവ് രസകരമായ രീതിയിൽ ബയോഡാറ്റ തയായറാക്കി നൽകിയത്. അച്ഛന്‍ മകള്‍ക്ക് വേണ്ടി വസ്തുതാ പരമായാണ് സിവി തയായറാക്കിയിരിക്കുന്നത്. കാണാന്‍ വളരെ സാധാരണയായ ഈ ബയോഡേറ്റ വയിച്ചാല്‍ പിന്നെ ചിരിയടക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഹൈസ്‌കൂളില്‍ പഠിക്കുന്പോള്‍ രണ്ട് വിഷയങ്ങള്‍ക്ക് തോറ്റിട്ടുണ്ട്, ഫേസ്ബുക്കില്‍ കളിക്കുക മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങിയവയാണ് എന്റെ പ്രവര്‍ത്തി പരിചയം.. ഇങ്ങനെ ആരും ബയോഡാറ്റയില്‍ ഉള്‍പ്പെടുത്താത്തതെല്ലാം അയാള്‍ അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

''അച്ഛനോട് ഇനി എനിക്ക് വേണ്ടി സിവി തയ്യാറാക്കാന്‍ പറയരുതെന്ന് എന്നെ ഒര്‍മ്മിപ്പിക്കണം'' എന്ന ക്യാപ്ഷനോടെയാണ് ലാരൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ അറുനൂറോളം ആളുകൾ റീട്വീറ്റ് ചെയ്തു കഴിഞ്ഞു.