ദില്ലി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന് ഒട്ടേറെ രാജ്യങ്ങളില്‍ സ്വത്തുകള്‍. ബ്രിട്ടനിലെ ദി ടൈംസ് ദിനപത്രമാണ് ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്ത് രേഖകള്‍ വെളിപ്പെടുത്തിയത്. ബ്രിട്ടന്‍, യുഎഇ, സ്പെയിന്‍, മൊറാക്കോ, ഓസ്ട്രേലിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ ദാവൂദിന് ഭൂമിയും കെട്ടിടങ്ങളുമുണ്ടെന്നാണ് റിപ്പോട്ട്.

ബ്രിട്ടനിലെ ഭൂമി രജിസ്ട്രേഷന്‍ രേഖകളും കമ്പനി ഹൗസ് രേഖകളും പനാമ രേഖകളും ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ തയ്യാറാക്കിയ രേഖകളും തമ്മില്‍ ഒത്തുനോക്കിയാണ് ടൈംസ് ദിനപത്രം റിപ്പോട്ട് തയ്യാറാക്കിയത്.

ബിബിസി സംപ്രേക്ഷണം ചെയ്യുന്ന മക്മാഫിയ എന്ന പരമ്പര ദാവൂദിന്‍റെ ആഗോള ഭീകര- കള്ളപ്പണ ശ്യംഖലയെ ആധാരമാക്കിയുള്ളതാണ്.ദാവൂദിനോട് സാമ്യമുള്ള കഥാപാത്രത്തിന്‍റെ പേര് ദില്ലി മഹ്മൂദ് എന്നാണ്.