ഇന്നലെ നാവിക സേനയും അഗ്നിശമന സേനയും തെരച്ചില്‍ നിര്‍ത്തിയ ശേഷമാണ് പള്ളിയോട സേവാസംഘം രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയത്. രാത്രി പത്തരയോടെയാണ് രാജീവിന്റെ മൃതദേഹം ആറാട്ടുപുഴയ്‌ക്ക് സമീപത്ത് വെച്ച് പമ്പാ നദിയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം കരക്കെത്തിച്ച ശേഷം വീണ്ടും തെരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് പേരുടേയും മൃതദേഹം ഇപ്പോഴ്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അല്‍പസമയത്തിനകം ആരംഭിക്കും. രാജീവിന്റെ മൃതദേഹം ഇന്നുതന്നെ വീട്ടുവളപ്പില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
