ഗള്‍ഫില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തിരുന്ന അമ്പലവയല്‍ സ്വദേശി നിധിന്‍ ഒരാഴ്ച്ചമുമ്പാണ് മരിച്ചത്

തിരുവനന്തപുരം: ഗള്‍ഫില്‍ മരിച്ച വയനാട് സ്വദേശി നിധിന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് കിട്ടിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. ഇതോടെ ഇന്നു നടത്താനിരുന്ന നിധിന്‍റെ സംസ്കാരം മാറ്റി. ആശുപത്രിയിൽ വച്ചാണ് മൃതദേഹം മാറിയത് എന്നാണ് സൂചന. 

ഗള്‍ഫില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തിരുന്ന അമ്പലവയല്‍ സ്വദേശി നിധിന്‍ ഒരാഴ്ച്ചമുമ്പാണ് മരിച്ചത്. ബന്ധുക്കള്‍ സംസ്കാരചടങ്ങുകള്‍ക്കായി നാട്ടിലെത്തിച്ച മൃതദേഹം തുറന്നപ്പോഴാണ് മറ്റോരാളുടേതാണെന്ന് മനസിലായത് 

അമ്പലവയലിലെത്തിയ മൃതദേഹം ഗള്‍ഫില്‍ വെച്ചുമരിച്ച ചെന്നൈ സ്വദേശിയുടേതാണെന്ന് പിന്നീട് മനസിലായി. നിധിന്‍റെ മൃതദേഹം ചെന്നൈയിലെ ആയാളുടെ വീട്ടിലുമെത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ തമ്മില്‍ എംബാം ചെയ്ത് ആശുപത്രി അധികൃതര്‍ക്ക് മാറിപ്പോയതാണെന്നാണ് സൂചന.