തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും പൊലീസും മുങ്ങൽ വിദഗ്ദരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉഴമലയ്ക്കൽ കാവൂമല വീട്ടിൽ ശീതളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറനാട് പന്പ് ഹൗസിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മകളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ചാ രാവിലെ പതിനൊന്നരയോടെയായിരുന്നു ഏലിയാവൂർ പാലത്തിൽ നിന്ന് ഒന്നരവയസ്സുള്ള മകളുമായി ശീതൾ പുഴയിലേക്ക് ചാടിയ്ത് .
തൊളിക്കോട് സ്വദേശി ഷൈജുവാണ് ശീതളിന്റെ ഭർത്താവ്. ഇരുവരും തമ്മിൽ കുടുംബ് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.കോടതിയിൽ വിവാഹമോചന കേസും നടക്കുന്നുണ്ട്.
