കൊച്ചി: ആലുവ മെട്രോ പാലത്തിന് സമീപമുള്ള കാനയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മെട്രോ റെയില്‍ പാലത്തിന് താഴെ അന്യസംസ്ഥാനക്കാരടക്കം നിരവധിപേര്‍ രാത്രി കിടന്നുറങ്ങാറുണ്ട്. സംഭവത്തെക്കുറിച്ച് ആലുവ പോലീസ് അന്വേഷണം തുടങ്ങി.