കോഴിക്കോട്: സൗദി അറേബ്യയില്‍ മരിച്ച വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാവിലെ ഒന്‍പതരയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ദമാമില്‍ നിന്ന് കരിപ്പൂരില്‍ എത്തിക്കുക. വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. 

ഇതിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന മൃതദേഹമാണ് മുഖ്യമന്ത്രിയും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സൗദിയില്‍ നിന്ന് പ്രകാശ് ദാമോദരന്റെ മൃതദേഹം കൊണ്ട് വരാനുള്ള വഴി തെളിഞ്ഞത്.