ആറ് വയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

കോഴിക്കോട് ഇയ്യാട് നിന്ന് കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസീന്റെ മൃതദേഹമാണ് നാലാം ദിവസം എളേറ്റില്‍ വട്ടോളി ചെറ്റക്കടവിലെ തോട്ടില്‍ നിന്നും കണ്ടെത്തിയത്. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസീനെ തിങ്കളാഴ്ച വൈകിട്ടാണ് സ്‌കൂളില്‍ നിന്ന് കാണാതായത്.

അതേസമയം കോഴിക്കോട് വിവിധ ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. മലയോര മേഖലയായ കൂടരഞ്ഞിയില്‍ മാത്രം 13 ഉരുള്‍പൊട്ടലുകളുണ്ടായി. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റില്‍ വെള്ളം കയറിയതോടെ സ്വകാര്യ ബസ് സര്‍വ്വീസുകളെ ബാധിച്ചു. മാവൂര്‍ ഊര്‍ക്കടവില്‍ വീടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അരീക്കുഴി വീട്ടിലെ ആറ് വയസുകാരി ഫാത്തിമ ഷിഹാന, രണ്ട് വയസുകാരി തന്‍ഹ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.