കൊച്ചി: എറണാകുളം ആലുവയിൽ ഭിന്നലിംഗത്തിൽ പെട്ടതെന്ന് സംശയിക്കുന്നയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ . തമിഴ്നാട് സ്വദേശി ഗൗരി ആണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഗൗരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ ആസ്ബറ്റോസ് ഷീറ്റ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്ത് നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരിലൊരാൾ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഭിന്നലിംഗക്കാരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

വർഷങ്ങളായി ഈ ഭാഗത്ത് പലയിടങ്ങളിലായി തങ്ങിയിരുന്ന ആളാണ് ഗൗരി.ഇയാളെ ബിന്നലിംഗക്കാർക്കൊപ്പം കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാളെ മൃതദേഹ പരിശോധന പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ആലുവ പൊലീസ് അറിയിച്ചു.