ഇതരസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ പാറമടക്കുമുകളില്‍ നിന്നും വീണുമരിച്ചതെന്ന് സൂചന മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായില്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ഇടുക്കി ഏലപ്പാറ ചിന്നാറിലെ പാറമടക്കുളത്തില് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില് കണ്ടെത്തി. പാറമടയ്ക്ക് മുകളില്നിന്നും വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിമുതല് ഇയാള് ചിന്നാർ മേഖലയില് അലഞ്ഞുനടക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം ഇന്ക്വസ്റ്റ് നടപടികള്ക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്കോളേജിലേക്ക് കൊണ്ടുപോയി.
