എറണാകുളം വരാപ്പുഴ പാലത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
വരാപ്പുഴ: എറണാകുളം വരാപ്പുഴ പാലത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂടില്‍ വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി . നൂറനാട് പണയിൽ ലക്ഷ്മി ഭവനത്തിൽ ശിവരാമൻ (72) ആണ് മരിച്ചത്. നൂറനാട് ഇടക്കുന്നം വടക്ക് പെരുമ്പ്രാൽഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂറനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
