കൊല്ലം: സെമിത്തേരിയില്‍ നിന്നും കാണാതായ മൃതദേഹം കണ്ടെത്തി. തലവൂരിന് സമീപമുള്ള പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിയി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം കാണാതായത്.

55 ദിവസം മുന്‍പ് അടക്കം ചെയ്ത തലവൂര്‍ സ്വദേശി കുഞ്ഞേലിയുടെ മൃതദേഹമാണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്