ഇന്നലെ രാവിലെ 4.30 ന് സ്റ്റേഷനിൽ നിന്ന് വടക്കന്തറയിലെ താമസ സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു.

പാലക്കാട്: ജോലി കഴി‍‍ഞ്ഞ് വീട്ടിലേക്ക് പോയ പോലീസുകാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കസബ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കണ്ണാടി പാണ്ടിയോട് കൃഷ്ണകൃപയിൽ പി.ആർ റെനിലിന്‍റ(42) മൃതദേഹമാണ് യാക്കര പുഴയിൽ നിന്ന് കണ്ടെടുത്തത്. 

ഇന്നലെ രാവിലെ 4.30 ന് സ്റ്റേഷനിൽ നിന്ന് വടക്കന്തറയിലെ താമസ സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു.യാക്കര പുഴയോട് ചേർന്ന് ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിൽ പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.