ഇന്ന് മാത്രം 40 ലേറെ തവണ ബോംബാക്രമണം നടന്നതായി വൈറ്റ് ഹെല്‍മെറ്റ്‌സ് സമാധാന ഗ്രൂപ്പ് വ്യക്തമാക്കുന്നു. 'ഹെലികോപ്റ്ററുകള്‍ വന്നു പോവുന്നു, ബോംബാക്രമണങ്ങള്‍ തുടരുന്നു' എന്നാണ് വൈറ്റ് ഹെല്‍മറ്റ് വക്താവ് ഇസ്മായില്‍ അബ്ദുല്ല ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ഇവിടെയുള്ള ജനങ്ങള്‍ അങ്ങേയറ്റം ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും ചികില്‍സാ സൗകര്യങ്ങള്‍ പോലുമില്ലാതെ ജനങ്ങള്‍ നരകിക്കുകയാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലെപ്പോ: 'പക്ഷികളെപ്പോലെയല്ല വിമാനങ്ങള്‍, മഴയെപ്പോലല്ല ബോംബുകള്‍'. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ കിഴക്കന്‍ ആലെപ്പോയില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത ബോംബിങ്ങിനെ കുറിച്ച് ഒരു പ്രദേശവാസി പറയുന്നത് ഇങ്ങനെയാണ്. അക്ഷരാര്‍ത്ഥത്തില്‍ മഴ പെയ്യും പോലെ ഇവിടെ ബോംബുകള്‍ വര്‍ഷിക്കുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ വ്യോമസേന നടത്തുന്ന ആക്രമണത്തില്‍ ഇന്ന് മാത്രം 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
