പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിന് ഷോക്ക് ട്രീറ്റ്മെന്റ്

First Published 1, Apr 2018, 4:06 PM IST
deaf and dump youth attacked alleging theft
Highlights
  • പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിന് ഷോക്ക് ട്രീറ്റ്മെന്റ്
  • സ്ഥാപനമുടമ ഇയാളെ മര്‍ദ്ദിച്ചതിന് പുറമെ ഷോക്ക് ഏല്‍പ്പിച്ചെന്നാണ് പരാതി

ഷാജന്‍പൂര്‍: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിന് ക്രൂരപീഡനം. ഉത്തര്‍പ്രദേശിലെ ലാഖിംപുര്‍ ഖേരിയിലാണ് സംഭവം. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനമുടമ ഇയാളെ മര്‍ദ്ദിച്ചതിന് പുറമെ ഷോക്ക് ഏല്‍പ്പിച്ചെന്നാണ് പരാതി. അക്രമത്തിന് ശേഷം വഴിയില്‍ ഉപേക്ഷിച്ച ഇയാളെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. 

കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള അക്രമണത്തിന് പൊലീസ് കേസെടുത്തു. കമലേശ്വര്‍ കുമാര്‍ എന്ന ഇരുപത്തെട്ട് വയസുകാരനാണ് ക്രൂരപീഡനത്തിന് ഇരയായത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് മരിച്ചതോടെ ഇയാളുടെ തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച ജോലിയ്ക്ക് ശേഷം തിരികെ എത്താതിരുന്ന ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. 

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം കാണാനില്ലെന്ന് ആരോപിച്ച് സ്ഥാപനമുടമയായ യോഗേഷ് വര്‍മയാണ് അക്രമിച്ചതെന്ന് ഇയാള് പൊലീസിന് മൊഴ് നല്‍കിയിട്ടുണ്ട്. വടി കൊണ്ടും ഇരുമ്പ് ദണ്ഡും കൊണ്ട് മര്‍ദ്ദിച്ചതിന് പിന്നാലെ ഇയാളുടെ ശരീരത്തില്‍ കറന്റ് കടത്തി വിട്ടെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ നിലയില്‍ ചോര വാര്‍ന്നു കിടന്ന നിലയില്‍ ആയിരുന്നു പൊലീസ് ഇയാളെ കണ്ടെത്തിയത്. കേസില്‍ സ്ഥാപനമുടമയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. 

loader