ചെങ്ങന്നൂര്‍ തോല്‍വി ലാഘവത്തോടെ വിഷയങ്ങളെ പാര്‍ട്ടി നേതൃത്വം സമീപിച്ചു
തിരുവനന്തപുരം:ലാഘവത്തോടെ വിഷയങ്ങളെ പാർട്ടി നേതൃത്വം സമീപിച്ചതാണ് ചെങ്ങന്നൂർ തോൽവിക്ക് കാരണമെന്ന് ഡീന് കുര്യാക്കോസ്. തന്നെ വോട്ട് വന്ന് വീഴും എന്നാണ് പാർട്ടി നേതൃത്വം വിചാരിച്ചതെന്നും ഡീനിന്റെ പരിഹാസം.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് ചെങ്ങന്നൂര് പരാജയത്തെ തുടര്ന്ന് മുതിര്ന്ന നേതാക്കള്ക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തിയിരുന്നു.ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് മുന്നറിയിപ്പാണെന്നും
സംഘടനയെ ശക്തിപ്പെടുത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടിരുന്നു.
തമ്മിലടിക്കുന്ന നേതാക്കൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം. അല്ലെങ്കിൽ പാർട്ടി ഒന്നുമല്ലാതെ പോകും. സംഘടന സംവിധാനത്തിൽ അഴിച്ചുപണി വരണമെന്നുമായിരുന്നു കെഎസ് യുവിന്റെ വിമര്ശനം. കോണ്ഗ്രസ് മുഖപത്രമായ വീക്ഷണവും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്.
