കുവൈറ്റിൽ മലയാളി യുവാവ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി നവാസ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നാട്ടിലേക്ക് മടങ്ങുന്ന സുഹൃത്തിന്റെ പക്കല്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയയ്ക്കാന്‍ മംഗഫിലുള്ളഫ്ലാറ്റില്എത്തിയതായിരുന്നു നവാസ്.

പ്ലാറ്റ്ഫോം ഇല്ലാത്ത ലിഫ്റ്റിലാണ് കയറിയത്. ഉടനെ താഴേക്ക് വീണ നവാസിന്റെ ദേഹത്തേക്ക് പ്ലാറ്റ്ഫോം വീണായിരുന്നു അപകടം. കഴിഞ്ഞ 9 വര്‍ഷമായി കുവൈറ്റിലുള്ള നവാസ് മംഗഫില്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ കമ്പനി നടത്തി വരികയായിരുന്നു.