കൊച്ചി: ചികിത്സയിലെ വിശ്വാസ്യത തെളിയിക്കാൻ സ്വയം മരുന്ന് കുടിച്ച് മരണത്തിന് കീഴടങ്ങിയ ആയുർവ്വേദ ഡോക്ട‍റോട് സർക്കാരിന്‍റെ അവഗണന. മൂവാറ്റുപുഴയിൽ അന്തരിച്ച ഡോ ബൈജുവിന് പെൻഷൻ ആനുകൂല്യം നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നടപടിയായില്ല. ബൈജുവിന്‍റെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.