പ്രവാചകനെ നിന്ദിച്ചു ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് 30 കാരന് പാക്കിസ്ഥാനില്‍ വധശിക്ഷ വിധിച്ചു. തൈമൂര്‍ റാസ, പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പോസ്റ്റുകളും ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്തുവെന്നതാണ് പാക് ഭീകരവിരുദ്ധകോടതി കണ്ടെത്തിയത്. റാസയുടെ ഫോണ്‍ പരിശോധിച്ച ഇസ്ലാമിക് പണ്ഡിതരാണ് ഉള്ളടക്കം പ്രവാചകവിരുദ്ധമാണെന്ന് വിലയിരുത്തിയത്. എന്നാല്‍ ഇയാള്‍ പ്രവാചകനിന്ദ നടത്തിയിട്ടില്ലെന്നും ഫേസ്ബുക്ക് ചാറ്റ് വഴി രണ്ട് പേര്‍ റാസയോടെ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത് എന്നാണ് റാസയുടെ അഭിഭാഷകന്‍റെ വാദം. ഏപ്രില്‍ 9നാണ് തൈമൂര്‍ റാസയെ കുറ്റമാരോപിച്ച് പിടികൂടിയത്.