തിരുവനന്തപുരം: വധഭീഷണിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് തൃശൂർ സ്വദേശിയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശമെത്തിയത്. ഉടമയുടെ പക്കൽ നിന്ന് മൂന്ന് ദിവസം മുൻപ് നഷ്ടപ്പെട്ടതാണ് ഫോൺ എന്ന് വ്യക്തമായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്ദേശം അയച്ചയാളെ കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാർകാട് സിപിഎം ജില്ലാ സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളത്. ജില്ലാ പോലീസ് മേധാവി കെ പ്രതീഷ് കുമാർ അടക്കമുള്ളവർ സ്ഥലത്തുണ്ട്.