Asianet News MalayalamAsianet News Malayalam

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ ഭീഷണി

Death threat to M C Josephine
Author
First Published Sep 14, 2017, 10:57 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ ഭീഷണി. നടിയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയതിന് പി സി. ജോര്‍ജ്ജ് എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത ശേഷം പല തവണ ഭീഷണിക്കത്തുകള്‍ കിട്ടിയുണ്ട്. കമ്മീഷന്റെ ഓഫീസിലേക്ക് മനുഷ്യവിസര്‍ജ്യം വരെ തപാലില്‍ അയച്ച് ആക്രമണം തുടരുന്നുണ്ടെന്നും എം സി ജോസഫൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്  മോശം പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജ്ജ് എംഎല്‍എക്ക് എതിരെ കേസെടുത്തത് ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ്  ഭീഷണിക്കത്തുകള്‍ കിട്ടിതുടങ്ങിയതെന്ന് എം സി ജോസഫൈന്‍ വ്യക്തമാക്കി.

നടിക്കൊപ്പം നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് നേരെയും ഭീഷണികള്‍ ഉള്ളതായി അറിയാമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തനിക്ക് കിട്ടി കത്തുകള്‍ പൊലീസിന് കൈമാറുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

 

 

Follow Us:
Download App:
  • android
  • ios