മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 61 ആയി. ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പത്തിൽ ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റതായി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രസിഡന്റ് എൻറിക്ക് പെനാ നീറ്റോ അറിയിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും ആയിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. മെക്സിക്കോ നഗരത്തിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. 85 വർഷത്തിനിടെ ഏറ്റവും വലിയ ഭൂകമ്പമായാണ് ഭൗമശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകന്പത്തെ വിലയിരുത്തുന്നത്.