കടുങ്ങല്ലൂര്‍: ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഡേ കെയര്‍ നടത്തിപ്പുകാരായ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. സിസ്റ്റര്‍ രമ്യ, സിസ്റ്റര്‍ മേരി തങ്കം ഡേ കെയറിലെ ജീവനക്കാരിയായ കുഞ്ഞമ്മ എന്നിവരാണ് അറസ്റ്റിലായി
ഏലൂർ കയിന്‍റികര സ്വദേശി രാജേഷിന്‍റെ മകൻ ആദവാണ് മരിച്ചത്. ഡേ കെയർസെന്‍ററിന്‍റെ തുറന്ന കിടന്ന ഗെയ്റ്റിലൂടെ പുറത്തുപോയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു
രാജേഷ് രശ്മി ദമ്പതികളുടെ ഏകമകനാണ് ആദവ് . തിങ്കളാഴ്ചയാണ് ആദവിനെ ഡേ കെയർ സെന്‍ററില്‍ ചേർത്തത്.
