ന്യൂഡൽഹി: നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി ഉത്തരിവിട്ടു . ഫലപ്രഖ്യാപനം തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു . സിബിഎസ്ഇ സമർപ്പിച്ച ഹർജിയിലാണ് നടപടി . ഫലം രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് ഹർജികളൊന്നും പരിഗണിക്കരുതെന്നും കോടതികൾക്ക് നിർദ്ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരീക്ഷക്കും പ്രാദേശിക ഭാഷകളിലുള്ള പരീക്ഷകൾക്കും വ്യത്യസ്ത ചോദ്യ പേപ്പറുകൾ നൽകിയത് ചോദ്യം ചെയ്ത ഹരജികളിലാണ് ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് നീക്കി ഫലം പുറത്തു വിടാൻ അനുവദിക്കണമെന്നും ഹൈകോടതികളിലെ നടപടികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു സി.ബി.എസ്.ഇയുടെ ആവശ്യം.